കോട്ടയം സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്ന് പോക്സോ കേസ് ഇരകളടക്കം ഒമ്പത് പെൺകുട്ടികളെ കാണാനില്ല


കോട്ടയം: മാങ്ങാനത്ത് പോക്സോ കേസ് ഇരകളടക്കം ഒമ്പത് പെൺകുട്ടികളെ കാണാനില്ല. മാങ്ങാനത്തെ സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. പൊലീസ് അന്വേഷണം തുടങ്ങി.


രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണർത്താനായി പോയ സമയത്താണ് കുട്ടികളെ കാണാനില്ലെന്ന് മനസിലായത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. ഒൻപത് പേരും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഈ ഷെൽട്ടർ ഹോമിൽ പാർപ്പിക്കപ്പെട്ടിരുന്നത്.




Sharing is Caring