നിഖില്‍ തോമസിന്റേത് വ്യാജ ബികോം സര്‍ട്ടിഫിക്കറ്റല്ല;പി എം ആര്‍ഷോ


കായം കുളം എം എസ് എം കോളജിലെ എസ് എഫ് ഐനേതാവ് നിഖില്‍ തോമസ് എം കോമിന് ചേരാന്‍ വേണ്ടി ഹാജരാക്കിയ കലിംഗ സര്‍വ്വകലാശാലയിലെ ഡിഗ്ര സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലന്ന് എസ് എഫ് ഐക്ക് ബോധ്യപ്പെട്ടതായി സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഇന്ന് മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യ വിശദമാക്കിക്കിയത്.കേരള സര്‍വ്വകാശാലയിലെ ബികോം ബിരുദം കാന്‍സല്‍ ചെയ്താണ് നിഖില്‍ തോമസ് ചത്തീസ് ഗഡ് ആസ്ഥാനമായ കലിംഗ സര്‍വ്വകശാലായില്‍ നിന്നും ബികോം ബിരുദം നേടയിത്.


അത് റഗുലര്‍ കോഴ്‌സിലൂടെയായിരുന്നുവെന്നും പി എം ആര്‍ഷോ പറഞ്ഞു. നിഖില്‍ തോമസിന്റെത് വ്യാജ സര്‍ട്ടിഫിക്കറ്റാണ് എന്നത് മാധ്യമങ്ങള്‍ നടത്തിയ തെറ്റായ പ്രചാരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


നിഖില്‍ തോമസിന് എം കോമിന് ചേരാന്‍ സാങ്കേതികമായ തടസം ഒന്നും ഇല്ലന്നും ആര്‍ഷോ പറഞ്ഞു. ആലപ്പുഴയില്‍ എസ് എഫ് ഐ യിലും വ്യജ സര്‍ട്ടിഫിക്കറ്റ് വിവാദമെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് തികച്ചും അടിസ്ഥാനരഹിതമായിട്ടാണെന്നും ആര്‍ഷോ വ്യക്തമാക്കി



Sharing is Caring