ആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും നവജാത ശിശുക്കൾ മരിച്ചു


ആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടക്കുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്.


4 ദിവസം മുൻപാണ് ഇവർ ആശുപത്രിയിൽ എത്തിയത്.ഇന്നായിരുന്നു ശാസ്ത്രക്രിയ പറഞ്ഞിരുന്നതെങ്കിലും വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.


പുറത്തെടുപ്പോഴേയ്ക്കും കുഞ്ഞുങ്ങൾ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ പറയുന്നു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.



Sharing is Caring