കൊക്കോ ക്രഞ്ച് മില്ലറ്റ്-ജോവറും മഞ്ച് ബ്രേക്ക്ഫാസ്റ്റ് സിറീലും അവതരിപ്പിച്ച് നെസ്‌ലെ


കൊച്ചി: പ്രഭാത ഭക്ഷണങ്ങളുടെ പട്ടികയിൽ രണ്ട് പുതിയ ഉത്പന്നങ്ങൾകൂടി അവതരിപ്പിച്ച് നെസ്‌ലെ ഇന്ത്യ. കൊക്കോ ക്രഞ്ച് മില്ലറ്റ്-ജോവറും മഞ്ച് ബ്രേക്ക്ഫാസ്റ്റ് സിറീലുമാണ് കമ്പനി പുതിയതായി വിപണിയിലെത്തിക്കുന്നത്. നൂതനത്വവും ഉത്പന്നങ്ങളുടെ നവീകരണത്തിലും എപ്പോഴും ശ്രദ്ധകേന്ദ്രീകരിക്കുന്ന നെസ്‌ലെ ഇന്ത്യ, വിവിധ പ്രഭാതഭക്ഷണ വിഭവങ്ങളുടെ ഒരു ശ്രേണിയാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്.

“മില്ലറ്റുകളുടെ രാജാവ്” എന്നറിയപ്പെടുന്ന ജോവർ പോലുള്ള പ്രാദേശിക ധാന്യങ്ങൾ അരിയും ഗോതമ്പും പോലുള്ള നിലവിലുള്ള ചേരുവകൾക്കൊപ്പം അവതരിപ്പിക്കുന്ന കൊക്കോ ക്രഞ്ച് മില്ലറ്റ്-ജോവർ പ്രഭാതഭക്ഷണ ധാന്യങ്ങളുടെ നവീകരണത്തിന്റെ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ്. കുടുംബത്തോടൊപ്പമുള്ള പ്രഭാതങ്ങൾ രസകരമാക്കാൻ കൊക്കോ ക്രഞ്ചിന്റെ ചോക്ലേറ്റ് രുചി സഹായിക്കുന്നു.

ഇടയ്ക്കിടെ കൂടുതൽ അഹ്ലാദകരമായ പ്രഭാത ഭക്ഷണ ഓപ്ഷൻ തേടുന്നവരെ സന്തോഷിപ്പിക്കുന്ന വിധത്തിൽ വികസിപ്പിച്ചെടുത്തവയാണ് മഞ്ച് ബ്രേക്ക്ഫാസ്റ്റ് സിറീൽ. മുഴുവൻ ഗോതമ്പ് പൊടിച്ചത്, അരി, ചോളം എന്നിവ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന മഞ്ച് സിറീൽ രുചികരവും ക്രഞ്ചിയും ആത്മവിശ്വാസവും നിറഞ്ഞ നല്ലൊരു ദിവസത്തിന് തുടക്കം കുറിക്കുന്നു.


“പ്രഭാതഭക്ഷണം ദിവസം തുടങ്ങാനുള്ള ഒരു ആഹാരരീതിയാണ്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ വൈവിധ്യങ്ങൾ നൽകുന്നതിനായി, കൊക്കോ ക്രഞ്ച് മില്ലറ്റ്-ജോവർ, മഞ്ച് ബ്രേക്ക്ഫാസ്റ്റ് ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതിനായി ഞങ്ങളുടെ പോർട്ട്ഫോളിയോ വിപുലീകരിച്ചു. ഈ രണ്ട് പുതിയ ഉൽപ്പന്നങ്ങളിലൂടെ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ ദിവസത്തിന് അനുയോജ്യമായ രണ്ട് പ്രഭാതഭക്ഷണ ഓപ്ഷനുകൾ നൽകാൻ ഞങ്ങൾക്ക് കഴിയും.” നെസ്‌ലെ ഇന്ത്യ ബ്രേക്ക്ഫാസ്റ്റ് സിറീൽ ഹെഡ്, ഗോപിചന്ദാർ ജഗദീശൻ പറഞ്ഞു.


2018ലാണ് നെസ്‌ലെ ബ്രേക്ക്ഫാസ്റ്റ് സിറീൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇത് ഇന്ത്യൻ കുടുംബങ്ങൾക്ക് വ്യത്യസ്തമായ പ്രഭാതഭക്ഷണ ചോയ്‌സുകൾ വാഗ്ദാനം ചെയ്യുന്നു.



Sharing is Caring