താരത്തിളക്കത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ നവരാത്രി ആഘോഷം


തൃശൂര്‍: കല്യാണ്‍ ജൂവലേഴ്സിന്‍റെ പ്രൊമോട്ടര്‍മാരായ കല്യാണരാമന്‍ കുടുംബത്തിന്‍റെ നവരാത്രി ഉത്സവാഘോഷങ്ങളില്‍ ഇന്ത്യന്‍ സിനിമാരംഗത്തെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു.


ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ പരിശുദ്ധമായ ജോതിര്‍ലിംഗങ്ങളും ശിവഭഗവാന്‍റെ ദിവ്യമായ സാരാംശത്തെയും അടിസ്ഥാനമാക്കിയായിരുന്നു. കല്യാണരാമന്‍ കുടുംബം പാവകളും ചെറുപ്രതിമകളും അണിനിരത്തി പരമ്പരാഗതമായ രീതിയില്‍ ബൊമ്മൈകൊലു ഒരുക്കിയിയിരുന്നു. ബൊമ്മൈ അല്ലെങ്കില്‍ പാവകളെ സജ്ജീകരിച്ചിരിക്കുന്ന ക്രമം, ദൈനംദിന ദൃശ്യങ്ങളുടെയും ദേവതകളായ സരസ്വതി, പാര്‍വതി, ലക്ഷ്മി എന്നിവരുടെ ദിവ്യരൂപങ്ങളുടെയും ചിത്രീകരണത്തിലൂടെ ഭൗതിക തലത്തില്‍ നിന്ന് ഉയര്‍ന്ന ആത്മീയ തലത്തിലേക്കുള്ള പരിണാമത്തെ സൂചിപ്പിക്കുന്ന വിധത്തിലാണ്. അതിഥികളെ ഓരോരുത്തരേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്ത് കൊലു അവതരണത്തിന്‍റെ ചിന്തകളും കഥകളും വിശദീകരിച്ചു.


പ്രത്യേക പൂജയില്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഗോള അംബാസഡര്‍ കത്രീന കൈഫ് സന്നിഹിതയായിരുന്നു. ഇതിനു പുറമെ പ്രമുഖ ബോളിവുഡ് താരങ്ങളായ സോനാക്ഷി സിന്‍ഹ, ശില്‍പ്പ ഷെട്ടി, ജാന്‍വി കപൂര്‍, ദേശീയ അവാര്‍ഡ് ജേതാവ് കൃതി സനന്‍, കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡ് അംബാസിഡര്‍ രശ്മിക മന്ദാന തുടങ്ങിയവരും പങ്കെടുത്തു. ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ഉത്സവാഘോഷങ്ങളില്‍ പങ്കെടുത്തു മലയാളം, തമിഴ്, തെലുങ്ക് സിനിമാരംഗത്തെ സംവിധായകരും അഭിനേതാക്കളും ആഘോഷങ്ങളില്‍ സന്നിഹിതരായി.

സ്വകാര്യ ആഘോഷത്തില്‍ താരങ്ങളായ ടൊവീനോ തോമസ്, വരലക്ഷ്മി, സാനിയ അയ്യപ്പന്‍, വിക്രം പ്രഭു, നാഗ ചൈതന്യ, രജീന കസാന്‍ഡ്ര, നീരജ് മാധവ്, നൈല ഉഷ, ശ്രുതി രാമചന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, മേനക, സുരേഷ്കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡ് അംബാസിഡര്‍മാരായ പ്രഭു ഗണേശന്‍ (തമിഴ്നാട്), അക്കിനേനി നാഗാര്‍ജുന (ആന്ധ്രാപ്രദേശ്, തെലങ്കാന), കിഞ്ചാല്‍ രാജ്പ്രിയ (ഗുജറാത്ത്), വാമിക ഗാബി (പഞ്ചാബ്) എന്നിവരും ചടങ്ങിന് എത്തിയിരുന്നു.



Sharing is Caring