Advt f/c
പ്രിയമുള്ള സഹപ്രവർത്തകരെ, 2025 ഫെബ്രുവരി മാസം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. ഈ അവസരത്തിൽ രാഷ്ട്ര വാദി ജനതാ പാർട്ടി ന്യൂ ഡെൽഹി നിയമസഭാ സീറ്റിൽ നിന്നും ഞാൻ മത്സരിയ്ക്കുന്ന വിവരം നിങ്ങളെ സസന്തോഷം അറിയിച്ചുകൊള്ളുന്നു. കഴിഞ്ഞ കാലങ്ങളിൽ ഇതുവരെയും ഡൽഹിയുടെ പരിസര പ്രദേശങ്ങളിൽ ഡോ. ഭിം റാവു അംബേദ്കർ ഗ്ലോബൽ ഫൗണ്ടേഷനിലോ ടെയും ഹ്യൂമൻ റൈറ്റ്സ് കോർപ്സിൽ ലുടെയും നിങ്ങൾ ഓരോരുത്തരും എനിക്ക് തന്ന പിന്തുണ ഞാൻ നന്ദിയോടെ സ്മരിയ്ക്കുന്നു.

ഈ വരുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ നിങ്ങളെന്നെ തിരഞ്ഞെടുത്തു ഡൽഹിയുടെ നിയമസഭയിലേക്ക് പോകുവാൻ ഒരു അവസരം നൽുന്നുവെങ്കിൽ തീർച്ചയായും ഞാൻ നിങ്ങളുടെ ഏതൊരാവശ്യത്തിനും നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പുതരുന്നു.
ഡൽഹിയെ സംബന്ധിച്ചു നോക്കുകയാണെങ്കിൽ മൂന്നു രാഷ്ട്രീയ പാർട്ടികളിലും അനേകം മലയാളികൾ ഉണ്ട് , പക്ഷേ ഇന്നുവരെ ഒരു മലയാളികൾക്ക് ഒരു നിയമസഭയിലേക്ക് മത്സരിക്കുവാനോ ഒരു എംഎൽഎ ആകുവാനോ ഉള്ള അവസരം അവർ കൊടുത്തിട്ടില്ല എന്നത് നാം തിരിച്ചറിയേണ്ട വസ്തുതയാണ്. അതേസമയം, രാഷ്ട്ര വാദി ജനതാ പാർട്ടി ടിക്കറ്റിൽ മത്സരിക്കുവാൻ പാർട്ടി എന്നെ നിയോഗിച്ചിരിയ്ക്കുന്നു. അത് ഏറ്റവും വലിയ ഒരു മഹാഭാഗ്യമായി ഞാൻ കരുതുന്നതുപോലെ നിങ്ങളും ചിന്തി ക്കുന്നു എന്ന് ഞാൻ വിശ്വസിയ്ക്കുന്നു.
ചിലപ്പോൾ ഈ കുറിപ്പ് വായിക്കുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളും വിമർശനങ്ങളും അഭിനന്ദനങ്ങളും ഉണ്ടാകും. എന്നാൽ ഇവിടെ ജയമോ തോൽവിയോ അല്ല, നിയമസഭയിലേക്ക് മത്സരിയ്ക്കാൻ എന്നെ യോഗ്യനായി പാർട്ടികണ്ടു എന്ന ചാരിതാർത്ഥ്യവും എന്നോടൊപ്പം ഇതുവരെ എല്ലാ അർത്ഥത്തിലും കൂടെ നിൽക്കുന്ന നിങ്ങളുടെ പിന്തുണയുമാണ് ഇവിടെ എന്റെ ശക്തി. നമ്മുടെ സമൂഹത്തെയും പ്രതിനിധീകരിയക്കാൻ ഡൽഹി നിയമ സഭയിൽ നമ്മളിൽ ഒരാൾക്ക് ഒരു അവസരം ലഭിയ്ക്കുമ്പോൾ നിങ്ങളിൽ ഒരുവനായി എന്ന് കണ്ട് എല്ലാ പിന്തുണയും നൽകണമെന്ന് അപേക്ഷിയ്ക്കുന്നു. ജയ് ഹിന്ദ്
ഷാജി ജേക്കബ്(പൂവത്തൂർ)













