വേനല്‍ അവധിക്കാലം ആരംഭിക്കാനിരിക്കേ ‘നേഷന്‍ ഓണ്‍ വെക്കേഷന്‍’ സെയിലിന്റെ മൂന്നാം പതിപ്പുമായി ഫ്ളിപ്പ്കാര്‍ട്ട് കമ്പനിയായ ക്ലിയര്‍ട്രിപ്പ്. 9 ദിവസം നീളുന്ന ഈ യാത്രാ ബുക്കിംഗ് ഓഫര്‍ മേള മാര്‍ച്ച് 20ന് ആരംഭിക്കും. ഫ്ളൈറ്റ്, ഹോട്ടല്‍ ബുക്കിംഗുകള്‍ക്കും മറ്റ് പാക്കേജുകള്‍ക്ക് വലിയ കിഴിവുകള്‍ ഈ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ചുരുങ്ങിയ ചിലവില്‍ തങ്ങളുടെ സ്വപ്ന സ്ഥലങ്ങളിലേക്ക് അവധിക്കാലം ആസ്വദിക്കുവാനുള്ള സുവര്‍ണാവസരമാണ് നേഷന്‍ ഓണ്‍ വെക്കേഷന്‍. 3.0 സെയിലൂലെ ക്ലിയര്‍ ട്രിപ്പ് വാഗ്ദാനം ചെയ്യുന്നത്.
അവധിക്കാലത്ത് ഫ്ളൈറ്റ് ബുക്കിംഗ് ചാര്‍ജുകള്‍ ഏറ്റവും ചുരുങ്ങിയത് 15% എങ്കിലും ഉയരുവാനുള്ള സാധ്യതകളുണ്ട്. ഈ സാധ്യത മുന്നില്‍ക്കണ്ട് നിരക്ക് വര്‍ധനവിന് മുന്നേ തന്നെ യാത്രകള്‍ പ്ലാന്‍ ചെയ്യുവാനും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുവാനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ക്ലിയര്‍ട്രിപ്പ്. ഏറ്റവും മികച്ച നിരക്കില്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

ക്ലിയര്‍ട്രിപ്പ് ചോയ്സിലൂടെ ബുക്കിംഗ് ഫ്ളെക്സിബിലിറ്റി ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ക്ലിയര്‍ട്രിപ്പ് ചോയ്സ് പ്ലസ്, ക്ലിയര്‍ട്രിപ്പ് ചോയ്സ് മാക്സ് എന്നിവയിലൂടെ ബുക്കിംഗുകളില്‍ മാറ്റം വരുത്തുവാനോ, മുഴുവന്‍ തുക റീഫണ്ടിംഗോടുകൂടി ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യുവാനും സാധിക്കും. ഫ്ളൈറ്റ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ഉമ്ടാകുന്ന വലിയ നഷ്ടം ഇതിലൂടെ ഇല്ലാതാക്കാം.
മിന്ത്ര, ഫ്ളിപ്കാര്‍ട്ട് ലോയല്‍റ്റി മെമ്പേഴ്സിന് എക്സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും ഓഫറുകളും ക്ലിയര്‍ട്രിപ്പ്, ഫ്ളിപ്കാര്‍ട്ട് ട്രാവല്‍ പ്ലാറ്റ്ഫോമുകളില്‍ ലഭിക്കും. വരും മാസങ്ങളില്‍ ഫ്ളൈറ്റ് നിരക്കുകള്‍ വര്‍ധിക്കുവാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ നാഷന്‍ ഓണ്‍ വെക്കേഷന്റെ ഈ പതിപ്പിലൂടെ യാത്രക്കാരെ ഈ നിരക്ക് വര്‍ധനവില്‍ നിന്നും സഹായിക്കുകയാണ് ക്ലിയര്‍ട്രിപ്പ്. നേരത്തേ യാത്ര പ്ലാന്‍ ചെയ്യുന്നതിലൂടെ ടിക്കറ്റ് നിരക്കുകളിലെ അനാവശ്യ അധിക ചിലവുകള്‍ ഒഴിവാക്കുവാനും മിതമായ നിരക്കില്‍ തടസ്സങ്ങളില്ലാത്ത, മനോഹരമായ യാത്രാനുഭവം സ്വന്തമാക്കുകയും ചെയ്യാം. – ക്ലിയര്‍ട്രിപ് ചീഫ് ഗ്രോത്ത് & ബിസിനസ് ഓഫീസര്‍ അനുജ് റാതി പറഞ്ഞു.
പ്രധാന ഓഫറുകള്‍
● 999 രൂപ മുതല്‍ ഡൊമസ്റ്റിക് ഫ്ളൈറ്റുകള്‍
● 5999 രൂപ മുതല്‍ ഇന്റര്‍നാഷണല്‍ ഫ്ളൈറ്റുകള്‍
● 2499 രൂപ മുതല്‍ ലക്ഷ്വറി ഹോട്ടലുകള്‍ (4-5 സ്റ്റാര്‍)
● ബസ് ബുക്കിംഗുകള്‍ക്ക് 40% വരെ കിഴിവ്
● ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് 30 – 80% വരെ കിഴിവ്
● മിന്ത്ര ഇന്‍സൈഡര്‍ ഐക്കണിന് 1 രൂപയ്ക്ക് ക്ലിയര്‍ചോയ്സ് പ്ലസ്
● ഫ്ളിപ്കാര്‍ട്ട് വിഐപിക്ക് 1 രൂപയ്ക്ക് ക്ലിയര്‍ചോയ്സ് മാക്സ്
(എല്ലാ ഓഫറുകളും ലഭ്യതയ്ക്കനുസരിച്ച് പരിമിത കാലത്തേക്ക് മാത്രം)
കഴിഞ്ഞ വര്‍ഷത്തെ ഓഫര്‍ പിരീഡില്‍ 80%ത്തിന്റെ ബുക്കിംഗ് വര്‍ധനവാണ് ഉണ്ടായിരുന്നത്.













