നാന്‍സി പെലോസിയുടെ ഭര്‍ത്താവ് ആശുപത്രി വിട്ടു


വസതിയില്‍ അതിക്രമിച്ച് കയറിയ അക്രമിയുടെ ചുറ്റിക കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുഎസ് പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസി ആശുപത്രി വിട്ടു.


തലയ്ക്കും കൈയ്ക്കും പരിക്കേറ്റിരുന്ന 82 കാരനായ പെലോസി ഇനി വീട്ടില്‍ ഡോക്ടറുടെ നിരീക്ഷണത്തില്‍ കഴിയും.ഒക്ടോബര്‍ 26നാണ് കാലിഫോര്‍ണിയയിലെ വസതിയില്‍ അതിക്രമിച്ചു കയറിയ അക്രമി ചുറ്റിക കൊണ്ട് പെലോസിയെ തലയ്ക്കടിക്കുകയായിരുന്നു. അക്രമിയായ 42 കാരന്‍ ഡേവിഡ് ഡി പാപ്പിനെ പിന്നീട് പൊലീസ് പിടികൂടി. ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നാണ് അക്രമി നാന്‍സി പെലോസിയുടെ വീട്ടില്‍ അക്രമം നടത്തിയത്.




Sharing is Caring