ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ തീവ്രവാദിയോട് ഉപമിച്ച് എംവി ജയരാജന്‍


ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ മതപരമായി അധിക്ഷേപിച്ച് സിപിഎംകണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ലാദനോട് ബന്ധപ്പെടുത്തി നൗഫല്‍ ബിന്‍ യൂസഫിനെ അദേഹം ഉപമിച്ചത്. ഒസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേ ഉള്ളൂ. നൗഫല്‍ ബിന്‍ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ, ബിന്‍ എന്ന് പറയുന്നത് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ചറിയാനാണ്. യൂസഫിന്റെ മകനാണ് നൗഫല്‍ എന്നത് തിരിച്ചറിയാനാണ് ബിന്‍ എന്ന് ചേര്‍ക്കുന്നത്. മിസ്റ്റര്‍ നൗഫല്‍, താങ്കളുടെ പിതാവിന് പോലും ഉള്‍ക്കൊള്ളനാകുമോ ഈ നടപടിയെന്ന് എം.വി.ജയരാജന്‍ ചോദിച്ചു. നൗഫല്‍ ബിന്‍ യൂസഫിനെ തീവ്രവാദിയോട് ജയരാജന്‍ ഉപമിച്ചത് വിവാദമായിട്ടുണ്ട്. ഈ പരാമര്‍ശത്തില്‍ ജയരാജന്‍ മാപ്പ് പറയണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.


കാള പെറ്റു എന്ന് കേട്ടപ്പോള്‍ കയറെടുക്കുന്ന ശീലമുള്ളവരുടെ കൂട്ടത്തിലാണ് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെന്നും അദേഹം പറഞ്ഞു. ഇടതുപക്ഷമാണെന്ന് മേനി നടിക്കും,കയ്യിലിരുപ്പ് വലതുപക്ഷ സ്വഭാവവും. ഏഷ്യാനെറ്റിന്റെ കൊച്ചി ഓഫീസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി നടത്തിയ പ്രതിഷേധത്തെ അപലപിക്കുകയും മാധ്യമസ്വാതന്ത്ര്യത്തിന് എതിരെയുള്ള ഭീഷണിയാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. തങ്ങള്‍ക്ക് എതിരെ വാര്‍ത്ത വന്നാല്‍ ഇക്കൂട്ടര്‍ ഇങ്ങനെയാണ് എന്നും എംപി പറഞ്ഞു വച്ചു.




Sharing is Caring