മ്യൂസിയം അതിക്രമക്കേസ്: സന്തോഷിനെ വാട്ടർ അതോറിറ്റിയിൽ നിയമിക്കാൻ ആവശ്യപ്പെട്ടത് സിഐടിയു


മ്യൂസിയം അതിക്രമക്കേസ് പ്രതി സന്തോഷിനെ വാട്ടർ അതോറിറ്റിയിൽ നിയമിക്കാൻ ആവശ്യപ്പെട്ടത് സിഐടിയുവെന്ന് കരാറുകാരൻ. കരാറെടുക്കുമ്പോൾ പഴയതൊഴിലാളികളെ നിലനിർത്താൻ സിഐടിയു നിർബന്ധിച്ചിരുന്നു.


ജോലിക്കായി സന്തോഷ് ഇടത് യൂണിയനിൽ കയറിപ്പറ്റിയതാകാമെന്നാണ് ഷിനിൽ ആന്റണി പറഞ്ഞു. സന്തോഷുമായി മറ്റു പരിചയമില്ല. വർഷങ്ങളായി സന്തോഷ് വാട്ടർ അതോറിറ്റിയിലുണ്ടെന്നും കരാറുകാരൻ ഷിനിൽ ആന്റണി പറഞ്ഞു. കരാറേറ്റെടുക്കുമ്പോൾ സന്തോഷിന്റെ വിവരങ്ങൾ അറിയുമായിരുന്നില്ല. വിവരങ്ങൾ ആവശ്യപ്പെട്ടാലും യൂണിയൻ നേതൃത്വം നൽകാറില്ല. സംഘടനാ അംഗീകരിക്കാത്തവരെ നിയമിക്കാനാവില്ലെന്നും ഷിനിൽ വ്യക്തമാക്കി.




Sharing is Caring