ചന്തയിലെ സുല്‍ത്താനാകാന്‍ ബാബു ആന്റണിയുടെ രണ്ടാം വരവ്…


മലയാളത്തിലെ ആക്ഷന്‍ ഹീറോ പദവിയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയ ബാബു ആന്റണി വീണ്ടും സിനിമയില്‍ സജീവമാകുന്നു. ബാബു ആന്റണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ ‘ചന്ത’എന്ന ചിത്രത്തിന് രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ചിത്രത്തില്‍ സുല്‍ത്താന്‍ എന്ന നായക കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിച്ചത്. സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി അദ്ദേഹം തന്നെ സ്ഥിരീകരിച്ചു. ‘സുല്‍ത്താന്‍ തിരിച്ചുവരികയാണ്, നിങ്ങള്‍ പലരും ചോദിച്ചത് പോലെ ചന്തയുടെ രണ്ടാം ഭാഗം ഉണ്ടാകും. സംവിധായകന്‍ സുനിലുമായി കൊച്ചിയില്‍ ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തി’ എന്ന് ബാബു ആന്റണി ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.


1995ല്‍ പുറത്തിറങ്ങിയ ‘ചന്ത’ സിനിമയാണ് ബാബു ആന്റണിയുടെ വില്ലനില്‍ നിന്നും നായകനിലേക്കുള്ള മാറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.
കോഴിക്കോട് വലിയങ്ങാടിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു സിനിമയുടെ കഥ പറഞ്ഞത്. റോബിന്‍ തിരുമലയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മോഹിനിയായിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്.

online news portal



Sharing is Caring