മോണ്‍സണ്‍മാവുങ്കല്‍ തട്ടിപ്പ്കേസ് ;ഐ ജി ലഷ്മണിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിലേക്ക്


മോണ്‍സണ്‍മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐ ജി ജി ലക്ഷ്്മണിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ക്രൈംബ്രാഞ്ച്. രണ്ട് തവണ ഐ ജിക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യം റ്്ദ്ദാക്കാനുള്ള നീക്കം ക്രൈംബ്രാഞ്ച് നടത്തുന്നത്. ഇദ്ദേഹം മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നില്ലന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.ഇന്ന് ചോദ്യം ചെയ്യലനിന് ഹാജരാകണമെന്ന് ഇ ഡി ഐ ജി ലക്ഷ്മണിനോട് ആവശ്യപ്പെട്ടിരുന്നു.


എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തെയ്യാറല്ലന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കെ സുധാകരന്‍ മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന്‍ എന്നിവരോടും ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.കെ സുധാകരനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് ഐ ജി ലക്ഷ്മണയോട് ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെട്ടത്. കെ പി സി സി അധ്യക്ഷവെയും ഐ ജി ലക്ഷ്മണ, ഡി ഐ ജി സുരേന്ദ്രന്‍ എ്ന്നിവരെയും തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു.




Sharing is Caring