‘നീണ്ട 28 വര്‍ഷങ്ങള്‍ക്കിപ്പുറവും ആട് തോമയെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍


‘നീണ്ട 28 വര്‍ഷങ്ങള്‍ക്കിപ്പുറവും ആട് തോമയ്ക്കു മേല്‍ സ്നേഹം ചൊരിഞ്ഞതിന് വാക്കുകള്‍ക്കതീതമായ നന്ദി. സ്പടികം 4K അറ്റ്മോസില്‍ സ്ഫടികം എത്തിച്ചതിന് ഭദ്രന്‍ സാറിനും ടീമിനും വലിയ നന്ദി രേഖപ്പെടുത്തട്ടെ’.


നടന്‍ മോഹന്‍ലാലിന്റെ (Mohanlal) വാക്കുകളാണിത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണത്തിന് ഹൃദയത്തില്‍ തൊടുന്ന വാക്കുകളുമായി മോഹന്‍ലാല്‍ ഫേസ്ബുക്കിലെത്തി.


റീ-മാസ്റ്റര്‍ ചെയ്ത് റീ-റിലീസ് കഴിഞ്ഞ ചിത്രത്തിന് വളരെ മികച്ച പ്രതികരണം ലഭിച്ചു വരുന്നു.

1995ലെ ബോക്‌സ് ഓഫീസില്‍ 8 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘സ്ഫടികം’. മറ്റു സുപ്രധാന പുരസ്കാരങ്ങള്‍ക്കൊപ്പം മോഹന്‍ലാല്‍ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയുമുണ്ടായി.

ചിത്രം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ സിനിമ ഒരു ആരാധനാ പദവി കൈവരിച്ചു. ആടു തോമ എന്ന കഥാപാത്രം വര്‍ഷങ്ങളായി ഒരു പോപ്പ് കള്‍ച്ചര്‍ ഐക്കണായി മാറി.

2020 മാര്‍ച്ചില്‍, ചിത്രത്തിന്റെ 25-ാം വാര്‍ഷിക വേളയില്‍, ‘സ്‌ഫടികം’ ഡിജിറ്റലായി മെച്ചപ്പെടുത്തി തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചു.

രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും ബഹുമതി സ്വീകരിച്ച കണക്ക് മാഷ് ചാക്കോയുടെ താന്തോന്നിയായ മകന്റെ വേഷമാണ് മോഹന്‍ലാലിന്റെ ആട് തോമയ്ക്ക്. എഞ്ചിനീയറിംഗ് വൈദഗ്ധ്യം ഉണ്ടെങ്കിലും, കണക്ക് ഭൂമിയുടെ സ്പന്ദനമായി കൊണ്ടുനടക്കുന്ന ചാക്കോ മാഷിന് തോമയുടെ പ്രതിഭ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഒടുവില്‍ അച്ഛന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിപരീതമായി ക്വാറി നടത്തിയും, തല്ലുകൂടിയും തോമാ വളര്‍ന്നു വരുന്നു. അപ്പോഴും തോമാ ഉള്ളില്‍ അടക്കിപ്പിടിച്ച കുടുംബ സ്നേഹം അയാളില്‍ മാറ്റൊലിയേകുന്നു.



Sharing is Caring