‘മാങ്ങയുള്ള മാവിലേ ആളുകള്‍ കല്ലെറിയൂ, സോഷ്യല്‍ മീഡിയ ചര്‍ച്ചകളെക്കുറിച്ച് പ്രതികരണവുമായി പഴയിടം മോഹനന്‍ നമ്പൂതിരി

സ്‌കൂള്‍ കലോത്സവത്തിന് നോണ്‍ വെജില്ലാത്തതും താന്‍ പതിവു പാചകക്കാരനാകുന്നതും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായതിനു പിന്നാലെ പ്രതികരണവുമായി പഴയിടം മോഹനന്‍ നമ്പൂതിരി. സര്‍ക്കാര്‍ നല്‍കിയ മെനു പ്രകാരമാണ് ഭക്ഷണം തയാറാക്കുന്നതെന്നും വിവാദങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പഴയിടം മോഹനന്‍ പറഞ്ഞു.സര്‍ക്കാര്‍ ഒരു ജോലി ഏല്‍പ്പിച്ചു. അത് വൃത്തിയായി നിറവേറ്റുക എന്നതാണ് തന്നെ സംബന്ധിച്ച് പ്രധാനമെന്ന് പഴയിടം നമ്പൂതിരി പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ജാതിയുടെ ഉള്‍പ്പെടെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഒന്നും തന്നെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും പഴയിടം പറയുന്നു.നല്ല ബുദ്ധിമുട്ടുള്ള ജോലിയാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. അത് ഭംഗിയായി നിര്‍വഹിക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള കാര്യം. സോഷ്യല്‍ മീഡിയ പറയുന്നതിനോടൊന്നും ഒരക്ഷരം പോലും പ്രതികരിക്കാനില്ല.ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുന്നതില്‍ വിഷമമില്ല. മാങ്ങയുള്ള മാവിലേ ആളുകള്‍ കല്ലെറിയൂ എന്ന് മാത്രം മനസിലാക്കിയാല്‍ മതിയെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *