പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രേണുക ചൗധരി. 2018ല്‍ പാര്‍ലമെന്റില്‍ വച്ച് തന്നെ ശൂര്‍പ്പണഖ എന്ന് വിളിച്ച് മോദി അപമാനിച്ചു എന്നും തന്റെ പരാതിയില്‍ കോടതി എത്ര വേഗം പ്രവര്‍ത്തിക്കുമെന്ന് കാണാമെന്നും അവര്‍ ട്വീറ്റ് ചെയ്തു.
ഇതിന്റെ വിഡിയോയും അവര്‍ പങ്കുവച്ചു. അതേസമയം, മോദി ശൂര്‍പ്പണഖ എന്ന വാക്ക് തന്റെ പരാമര്‍ശത്തില്‍ ഉപയോഗിച്ചിട്ടില്ല. രേണുക ചൗധരി ഉച്ചത്തില്‍ ചിരിച്ചത് പാര്‍ലമെന്റ് ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനെ കുപിതനാക്കി. ഈ സമയത്ത് ‘രേണുകജിയെ ഒന്നും പറയരുത്.

രാമായണം പരമ്പരയ്ക്ക് ശേഷം ഇത്തരത്തിലുള്ള ചിരി നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞു’ എന്ന് മോദി പറയുകയായിരുന്നു. ഇതുകൊണ്ട് ഉദ്ദേശിച്ചത് ശൂര്‍പ്പണഖെയാണെന്നാണ് രേണുക സിംഗിന്റെ ആരോപണം.












