ഇന്ത്യ യുഎസ് ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് മോദിബൈഡന്‍ സംയുക്ത പ്രസ്താവന


ഇന്ത്യ യുഎസ് ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് മോദിബൈഡന്‍ സംയുക്ത പ്രസ്താവന. പ്രതിരോധ, വ്യാപാര മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ഭീകരവാദത്തിനെതിരെ ഒന്നിച്ചുപോരാടാനും രണ്ട് രാജ്യങ്ങളും തമ്മില്‍ ധാരണയായി. രണ്ട് മണിക്കൂറാണ് മോദിയും ബൈഡനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് നീണ്ടു.ബഹിരാകാശ മേഖലയിലെ സഹകരണമാണ് കരാറുകളില്‍ ശ്രദ്ധേയം.


നാസ ഐഎസ്ആര്‍ഒയുമായി സഹകരിച്ച് മനുഷ്യരെ ബഹിരാകാശത്തെത്തിക്കും. നാസയുടെ സ്‌പേസ് സെന്ററില്‍ ഇന്ത്യയില്‍ നിന്നുള്ള ബഹിരാകാശ യാത്രികര്‍ക്ക് പരിശീലനം നല്‍കും. സെമി കണ്ടക്ടര്‍ വിതരണ ശൃഖല വിപുലീകരിക്കും.ഉച്ചകഴിഞ്ഞ് യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിനെത്തിയ മോദി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഗ്യാലറിയില്‍ മോദി ജയ് വിളികളുമായി നിരവധി ആളുകളുണ്ടായിരുന്നു.




Sharing is Caring