മോദി ഇന്ന് ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍


ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പങ്കെടുക്കും.ഉസ്ബകിസ്താനിലെ സമര്‍ക്കന്തില്‍ നടക്കുന്ന രണ്ടു ദിവസത്തെ ഉച്ചകോടിക്ക് വ്യാഴാഴ്ചയാണ് തുടക്കമായത്. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് സമര്‍ക്കന്തിലേക്ക് പുറപ്പെടും മുമ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എസ്.സി.ഒ വികസിപ്പിക്കുന്നതും ചര്‍ച്ചയാകും.


വ്യാപാര, സാമ്ബത്തിക, സാംസ്കാരിക വിഷയങ്ങളും സംസാരിക്കുമെന്നും മോദി പ്രസ്താവനയില്‍ പറഞ്ഞു. എസ്.സി.ഒ അധ്യക്ഷനായ ഉസ്ബകിസ്താന്‍ പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി സമര്‍ക്കന്തിലെത്തുന്നത്. ഉസ്ബക് പ്രസിഡന്റുമായും മറ്റ് രാഷ്ട്ര നേതാക്കളുമായും സംഭാഷണം നടത്തുമെന്നും മോദി അറിയിച്ചു.

online news portal

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്താനിടയുണ്ടെങ്കിലും ചൈനീസ് പ്രസിഡന്റ് ഷീ ജന്‍പിങ്ങുമായി കൂടിക്കാഴ്ചയുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ഏകദിന സന്ദര്‍ശനത്തിനിടെ ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്താനുമിടയുണ്ട്.



Sharing is Caring