കൊയിലാണ്ടി നഗരസഭയിൽ മൊബൈൽ മെഡിക്കൽ യൂനിറ്റ് ആരംഭിച്ചു


കൊയിലാണ്ടി ;കൊവിഡ് പ്രതിരോധം കൊയിലാണ്ടി നഗരസഭയിൽ മൊബൈൽ മെഡിക്കൽ യൂനിറ്റ് ആരംഭിച്ചു. കൊവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുന്നതിനാണ് മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. ഓക്സിജൻ സൗകര്യവും അടിയന്തര ആവശ്യത്തിനുള്ള മരുന്നുകളും ഉൾപ്പെടെയുള്ള മെഡിക്കൽ യൂനിറ്റാണ് ആരംഭിച്ചിട്ടുള്ളത്. ഒരു സ്റ്റാഫ് നഴ്സ്, ആരോഗ്യ പ്രവർത്തകൻ എന്നിവരുടെ സേവനമാണ് ഈ യുണിറ്റിൽ ലഭിക്കുക. നഗരസഭ ചെയർ പേഴ്സൺ സുധ കെ.പി ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.ഷിജു. ഇ.കെ. അജിത്. കെ.ഇ. ഇന്ദിര, കൗൺസിലർ രജീഷ് വി.കെ., നഗരസഭ സെക്രട്ടറി. എൻ. സുരേഷ് കുമാർ. എച്ച്.ഐ. രമേഷ് കെ.പി. ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ സംബന്ധിച്ചു.




Sharing is Caring