മിന്നൽ മുരളി പുത്തന്‍ ഭാവത്തില്‍ വീണ്ടും എത്തുന്നു


ടോവിനോ തോമസ് നായകനായി ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ എന്ന പരിവേഷം ടൊവിനോക്ക് ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്.ചിത്രത്തില്‍ വില്ലനായി ഗുരു സോമസുന്ദരവും തകര്‍ത്തഭിനയിച്ചു.


വിവിധ സിനിമാ മേഖകളില്‍ നിന്നും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ ചര്‍ച്ചകള്‍ സജീവമായിരിക്കെ പുതിയ ഭാവത്തില്‍ മിന്നല്‍ മുരളി എത്തുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ബേസില്‍.


കോമിക് മാഗസിനായ ടിങ്കിളിലൂടെ ആണ് മിന്നല്‍ മുരളി വീണ്ടും എത്തുന്നത്. നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സും ചേര്‍ന്നാണ് മിന്നല്‍ മുരളിയുടെ കോമിക് കഥാപാത്രത്തെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. പ്രസിദ്ധമായ സാൻഡിയാഗോ കോമിക് കോണില്‍ വെച്ച്‌ മിന്നല്‍ മുരളിയെ അവതരിപ്പിക്കും.



Sharing is Caring