കിലയില്‍ അനധികൃത നിയമനങ്ങള്‍ നടത്തിയ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണം ; കെ.സുരേന്ദ്രന്‍


കിലയില്‍ 11 അനധികൃത നിയമനങ്ങള്‍ നടത്തിയ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിന്‍വാതിലിലൂടെ ഇഷ്ടക്കാരെ തിരികി കയറ്റിയ ശിവന്‍കുട്ടി സത്യപ്രതിഞ്ജാ ലംഘനമാണ് നടത്തിയത്.മുന്‍കൂര്‍ അനുമതി വാങ്ങാതെ നിയമനം പാടില്ലെന്ന 2019ലെ മന്ത്രിസഭാ തീരുമാനമാണ് ശിവന്‍കുട്ടി തെറ്റിച്ചത്.


ശിവന്‍കുട്ടി കിലാ ചെയര്‍മാനായിരുന്ന കാലയളവിലെ നിയമനങ്ങള്‍ എല്ലാം പുനപരിശോധിക്കണം.വഞ്ചിയൂരിലെ ഡിവൈഎഫ്‌ഐ നേതാവ് സൂര്യ ഹേമന്റെ നിയമനത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. വിവിധ മന്ത്രിമാര്‍ നടത്തുന്ന ബന്ധുനിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമാണ്.


അനധികൃതമായി നിയമിച്ച എല്ലാവരെയും ഉടന്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയാണ് പിന്‍വാതില്‍ നിയമനങ്ങള്‍ വരുത്തി വയ്ക്കുന്നത്.ജോലിക്ക് അര്‍ഹരായ യുവാക്കളോടുള്ള കൊടും ചതിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.



Sharing is Caring