ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം സമർപ്പിക്കാൻ തയ്യാറെന്ന് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് ഗൗരവമാണ് എന്നുള്ളതിൽ സർക്കാറിന് തർക്കമില്ല. ഹൈക്കോടതി പറഞ്ഞത് അനുസരിക്കാൻ സർക്കാർ തയ്യാറാണ്. സർക്കാർ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.മാധ്യമങ്ങളുടെ സംശയങ്ങൾക്കെല്ലാം മറുപടി പറയാനാകില്ല. സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ഭരണപരമായ കാര്യങ്ങൾ സർക്കാർ പരിശോധിച്ചു. കോൺക്ലേവിനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഹൈക്കോടതി എന്ത് പറഞ്ഞാലും നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്.
മന്ത്രി കെ എൻ ബാലഗോപാലിന്റെ പരാമർശത്തിൽ ഇപ്പോൾ മറുപടി പറയാനില്ല. ബാലഗോപാൽ പറഞ്ഞത് പോസിറ്റിവായിട്ടാണ് എന്നാണ് മനസ്സിലാക്കുന്നത്. പറഞ്ഞത് കേട്ടിട്ടില്ല.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാറിനെ മോശമായി ചിത്രീകരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാനല്ല കോൺക്ലേവ് നടത്തുന്നത്. സിനിമാ നയം രൂപീകരിക്കാനാണ്. സിനിമാ മേഖലയുടെ സമഗ്ര പുരോഗതിയാണ് ലക്ഷ്യം. സർക്കാറിന്റെ നയം കോൺക്ലേവിൽ വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.














