
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ഥിനിയായ ശ്രദ്ധയുടെ ആത്മഹത്യയില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി ആര്‍ ബിന്ദു. അടിയന്തിരമായി അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.അതേസമയം കോളേജിനെതിരെ ആരോപണവുമായി കുടുംബം എത്തിയിരുന്നു.
ശ്രദ്ധ തൂങ്ങി മരിക്കാന്‍ കാരണം അധ്യാപകരില്‍ നിന്നുണ്ടായ മാനസിക പീഡനമാണെന്നും ശ്രദ്ധയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ വീഴ്ച വരുത്തിയെന്നും കുടുംബ ആരോപിച്ചു.

