കര്‍ണ്ണാടയുടെ നന്ദിനി പാലിന് ഗുണനിലവാരമില്ലന്നും, കേരളത്തിന്റെ മില്‍മ തന്നെയാണ് ഇന്ത്യയിലെ മികച്ച പാലെന്നും ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. മില്‍മയേക്കാള്‍ ഏഴ് രൂപ കുറച്ചാണ് പാലും പാലുല്‍പ്പന്നങ്ങളും നന്ദിനി വില്‍ക്കുന്നത് എന്നത് കൊണ്ട് മില്‍മക്ക് വലിയ തിരിച്ചടിയാണ് നന്ദിനിയുടെ വരവ് ഉണ്ടാക്കിയിരിക്കുന്നത്.അന്യസംസ്ഥാനത്തുള്ള പാല്‍ കേരളത്തില്‍ ഉപയോഗിക്കേണ്ടതില്ല. അത് നല്ല പാലല്ല. അത് കുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല.
ഇന്ത്യയിലെ ഏറ്റവും മികച്ച പാല്‍ മില്‍മയുടേതാണ്.മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് ചെല്ലുമ്പോള്‍ അവിടുത്തെ വകുപ്പിന്റെ അനുമതി വാങ്ങണം. അതുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും കേരള സര്‍ക്കാരിനോ ക്ഷീരവികസന വകുപ്പിനോ ലഭിച്ചിട്ടില്ല.സംസ്ഥാനത്ത് ചെറിയഔട്ട് ലെറ്റുകളില്‍ പോലും നന്ദിനി പാല്‍ എത്തിയതോടെ മില്‍മയുടെ വില്‍പ്പന താഴോട്ട് പോരികയാണ് എന്നാണ് സൂചന.

കര്‍ണാടക കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ പാലും പാലുല്‍പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്. മില്‍മയേക്കാള്‍ വലി കുറവായത് കൊണ്ട് നന്ദിനിക്ക് സംസ്ഥാനത്ത് ആവശ്യക്കാര്‍ ഏറെയുണ്ട്.













