ഉത്തരാഖണ്ഡിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം


ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ 14-ാം തീയതി വരെ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ പലയിടങ്ങളിൽ റെഡ് അലേർട്ടും ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ഡെറാഡൂൺ, പൗരി, തെഹ്രി എന്നിവിടങ്ങളിലാണ് റെഡ് അലേർട്ട്. ചമ്പാവത്ത്, നൈനിറ്റാൾ, ഉദ്ദം സിംഗ് നഗർ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.


ഋഷികേശ്, നീലകണ്ഠ്, ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കനത്ത മഴ പെയ്യ്‌തെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ 2 മരണവും റിപ്പോർട്ട് ചെയ്തു.കാലവർഷക്കെടുതിയിൽ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന് ഇതുവരെ 637 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.




Sharing is Caring