ഐസിസി ടൂര്‍ണമെന്റുകളില്‍ പുരുഷവനിതാ ടീമുകള്‍ക്ക് ഇനി മുതല്‍ തുല്യ സമ്മാനത്തുക


ലോകക്രിക്കറ്റ് ചരിത്രത്തിലെ ചരിത്രപ്രധാന്യമേറിയ തീരുമാനമെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഐസിസി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളില്‍ പുരുഷവനിതാ ടീമുകള്‍ക്ക് ഇനി മുതല്‍ തുല്യ സമ്മാനത്തുകയായിരിക്കും നല്‍കുക.ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ഐസിസി വാര്‍ഷിക യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.


2030ഓടെയാവും പ്രഖ്യാപനം പൂര്‍ണമായും നിലവില്‍ വരിക.ഐസിസി ടൂര്‍ണമെന്റുകളില്‍ ചാമ്പ്യന്മാര്‍ക്ക് പുറമേ ഓരോ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന പുരുഷവനിതാ ടീമുകള്‍ക്കും തുല്യമായ തുക ലഭിക്കും. ഓരോ മത്സരത്തിനും ലഭിക്കുന്ന പ്രതിഫലവും തുല്യമായിരിക്കും. പുരുഷവനിതാ ക്രിക്കറ്റുകളിലെ സമത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഐസിസിയുടെ പുതിയ നീക്കം.




Sharing is Caring