പച്ചമുട്ട ചേര്‍ത്ത മയോണൈസിന് സംസ്ഥാനത്ത് നിരോധനം

ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ടുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധന ഊര്‍ജിതമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.പരിശോധനകള്‍ ഏകോപിപ്പിക്കുന്നതിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും.

ഭക്ഷ്യവിഷബാധയ്ക്ക് ഏറെ സാധ്യതയുള്ള പച്ചമുട്ട ചേര്‍ത്ത മയോണൈസ് സംസ്ഥാനത്ത് നിേരാധിക്കും. വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കാം. പാഴ്‌സല്‍ നല്‍കുന്ന ഭക്ഷണത്തില്‍ സമയക്രമം രേഖപ്പെടുത്തണം. സ്റ്റിക്കര്‍ വേണം.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഹോട്ടലുകളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടാകണം. ഭക്ഷണം വിതരണം ചെയ്യുന് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്‌ട്രേഷനും വേണം.

ഭക്ഷണം പാചകം ചെയ്യുന്നവര്‍ക്കും വിതരണക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കണം. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്ടി പരിശോധകര്‍ വേണം. ക്രമക്കേട് കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായി നോട്ടീസ് നല്‍കുമെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *