![](https://malabarsabdam.com/wp-content/uploads/2021/09/mavo.jpg)
റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. സംസ്ഥാന പോലീസിന്റെ മാവയോസ്റ്റ് വിരുദ്ധ സേനയായ ജാര്‍ഖണ്ഡ് ജാഗ്വാറിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥന് രാജേഷ് കുമാര്‍(41) ആണ് കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റ രാജേഷ് കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20230326-WA0071.jpg)
ലത്തേഹാര്‍ ജില്ലയിലെ സലയ്യ വനത്തില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. നിരോധിത സംഘടനയായ ജാര്‍ഖണ്ഡ് ജന്‍ മുക്തി പരിഷത്തിലെ ഒരു അംഗവും കൊല്ലപ്പെട്ടു. എകെ 47 മുതലായ ആയുധങ്ങള്‍ മേഖലയില്‍ നിന്നും കണ്ടെത്തി. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20240525-WA0054.jpg)