കണ്ണൂർ ജില്ലയിലെ മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം


കണ്ണൂർ ജില്ലയിലെ മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം.കേളകംരാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോയിസ്റ്റുകൾ എത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയോ എത്തിയ മാവോയിസ്റ്റ് സംഘം ഭക്ഷണം കഴിച്ച് 10.45 ഓടെയാണ് തിരിച്ചു പോയത്. ആയുധധാരികളായ പുരുഷന്മാരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു.


ഇരിട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം നടത്തി. കഴിഞ്ഞ കുറച്ചു നാളുകളായി വയനാട്ടിലെ പല സ്ഥലങ്ങളിലും മാവോയിസ്റ്റുകളെത്തിയിരുന്നു. ഇതിനു ശേഷമാണ് കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ രാമച്ചിയിൽ മാവോയിസ്റ്റുകളെത്തിയത്.




Sharing is Caring