മണപ്പുറം പ്രസന്റ്‌സ് യൂണിക് ടൈംസ് ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡ് ഡോ. ജോളി ആന്റണിയ്ക്ക് സമ്മാനിച്ചു. ക്രോസ്സ് സെക്ടര്‍ ബിസിനസ്സ് മേഖലയിലെ പ്രവര്‍ത്തന മികവാണ് ഡോ. ജോളി ആന്റണിയെ എക്‌സലന്‍സ് ഇന്‍ ക്രോസ്സ് സെക്ടര്‍ ബിസിനസ് സ്ട്രാറ്റജീസ് അവാര്‍ഡിന് അര്‍ഹനാക്കിയത്. പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ മെറിഡിയനില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ നെഹ്റു കോളേജ് ഓഫ് എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും ഓണററി ട്രേഡ് കമ്മീഷണര്‍ മൗറീഷ്യസ് ടു ഇന്ത്യ അഡ്വ. ഡോ. പി. കൃഷ്ണദാസ് അവാര്‍ഡ് സമ്മാനിച്ചു.
ട്രാവല്‍ ആന്‍ഡ് ടൂറിസം, ലോജിസ്റ്റിക്‌സ്, ഇ-കൊമേഴ്‌സ്, റീട്ടയില്‍, ഓട്ടോമോട്ടീവ് സെക്ടറുകളിലെ വിജയകരമായ ബിസ്‌നസ് മാതൃകയും പ്രവര്‍ത്തന മികവുമാണ് ഡോ. ജോളി ആന്റണിയെ എക്‌സലന്‍സ് ഇന്‍ ക്രോസ്സ് സെക്ടര്‍ ബിസിനസ് സ്ട്രാറ്റജീസ് അവാര്‍ഡിന് അര്‍ഹനാക്കിയത്. യുണീക് ടൈംസ് അവാര്‍ഡ് നേടാനായതില്‍ സന്തോഷമുണ്ടെന്ന് ഡോ. ജോളി ആന്റണി അവാര്‍ഡ് നേട്ടത്തില്‍ പ്രതികരിച്ചു. ഓരോ ദിവസവും സ്വയം അപ്‌ഗ്രേഡ് ചെയ്തുകൊണ്ടേ ബിസിനസ് മേഖലയില്‍ പിടിച്ചു നില്‍ക്കാനാകൂവെന്നും അത്തരം ബിസിനസ് മാതൃകകളിലൂടെയാണ് വിവിധ മേഖലകളില്‍ വിജയിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.