ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിനു ലഭിക്കുന്ന എല്ലാ അംഗീകാരങ്ങള്‍ക്കും നന്ദി അറിയിച്ച്‌ മമ്മൂട്ടി


ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിനു ലഭിക്കുന്ന എല്ലാ അംഗീകാരങ്ങള്‍ക്കും നന്ദി അറിയിച്ച്‌ മമ്മൂട്ടി. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍.


സമകാലിക പ്രസക്തിയുള്ള ഈ കഥയും അതിലെ നായകന്റെ ഏകാന്തപരമായ പോരാട്ടങ്ങളും നിങ്ങള്‍ മനസിലാക്കിയതില്‍ സന്തോഷം. മമ്മൂട്ടി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. ക്രിസ്റ്റഫറിലെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ നന്ദിപ്രകടനം. ക്രിസ്റ്റഫര്‍ ആന്റണി എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടിക്ക്.


ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫറില്‍ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്‌മി എന്നിവരാണ് നായികമാര്‍. വിനയ് റായ്, ശരത് ‌കുമാര്‍, സിദ്ധിഖ്, ഷൈന്‍ ടോം ചാക്കോ , ദിലീഷ് പോത്തന്‍, ജിനു എബ്രഹാം, വിനീത കോശി, അദിതി രവി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും വേഷമിടുന്നു. ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്നു. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ്. ആര്‍.ഡി ഇല്യുമനേഷന്‍സ് ആണ് നിര്‍മ്മാണം.



Sharing is Caring