കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസമിൽ പൊലീസ് സുരക്ഷ ഒരുക്കുന്നില്ലെന്ന് കാണിച്ചാണ് കത്ത്. ഭാരത് ജോഡോ ന്യായ് യാത്രയിൽ സുരക്ഷ പ്രശ്നങ്ങൾ നേരിടുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.ബി ജെ പി പ്രവർത്തകർ യാത്രയ്ക്ക് നേരെ അസമിൽ അക്രമം അഴിച്ചിവിടുന്നു. സോനിത് പൂർ ജില്ലയിൽ ബി ജെ പി പ്രവർത്തകർ ആക്രമിച്ചു.
അസം പൊലീസ് ബി ജെ പി പ്രവർത്തകരെ സംരക്ഷിക്കുന്നു. ആരെയും അറസ്റ്റ് ചെയ്യാൻ തയ്യാറാവുന്നില്ല. യാത്രയ്ക്ക് എതിരായ അക്രമങ്ങളിൽ നടപടി സ്വീകരിക്കാൻ അസം മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്രം നിർദേശം നൽകണമെന്നും ഖർഗെ പറഞ്ഞു.