രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് അയച്ചു


രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് അയച്ചു. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ഭാരത് ജോഡോ യാത്ര ഇന്നലെ നിര്‍ത്തിവച്ച പശ്ചാത്തലത്തിലാണ് കത്തയച്ചത്.


ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ വിവിധ പാര്‍ട്ടികളിലെ പ്രധാന നേതാക്കള്‍ പങ്കെടുക്കും.
സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് നിര്‍ത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപോരയിലെ ചുര്‍സൂ ഗ്രാമത്തില്‍ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര പുനരാരംഭിക്കുക.ഇന്ന് ഉച്ചയ്ക്ക് ശേഷം യാത്രയുണ്ടാകില്ല.


പന്താര ചൗക്കില്‍ ഇന്ന് ഉച്ചയോടെ യാത്ര അവസാനിപ്പിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെയാണ് യാത്ര നിര്‍ത്തിവച്ചത്



Sharing is Caring