ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത സ്വന്തമാക്കി മലയാളി ലോങ് ജംപ് താരംഎം. ശ്രീശങ്കര്‍. ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് പോരാട്ടത്തിലെ യോഗ്യതാ മത്സരത്തിലാണ് താരം ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത ദൂരം പിന്നിട്ടത്. യോഗ്യത റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 8.41 മീറ്റര്‍ ചാടാന്‍ മുരളി ശ്രീശങ്കറിന് കഴിഞ്ഞു.
ഇതിനൊപ്പം ഏഷ്യന്‍ ഗെയിംസ് യോഗ്യതയും മുരളി ശ്രീശങ്കര്‍ ഉറപ്പിച്ചു.ഈ വര്‍ഷമാദ്യം ജെസ്വിന്‍ ആല്‍ഡ്രിന്‍ നേടിയ ദേശീയ റെക്കോര്‍ഡിന് ഒരു സെന്റീമീറ്റര്‍ മാത്രം കുറവായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. 8.42 മീറ്ററാണ് നിലവിലെ ദേശീയ റെക്കോര്‍ഡ്. സീസണില്‍ മികച്ച നേട്ടങ്ങളുമായാണ് മുരളി ശ്രീശങ്കര്‍ മുന്നേറുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം പാരിസ് ഡയമണ്ട് ലീഗില്‍ ഇതേ ഇനത്തില്‍ വെങ്കലം നേടി ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ പുതിയ ചരിത്രം എഴുതിയത്.














