കൊച്ചി: മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് (എംഎല്‍എല്‍), രാജ്യമെമ്പാടുമുള്ള ഡ്രൈവര്‍മാര്‍ക്ക് ആദരവുമായി څദേശ് ചാലക്چ എന്ന പേരില്‍ പുസ്തകം പുറത്തിറക്കി. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട്, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പ്രകാശനം നിര്‍വഹിച്ചു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലെ ഡ്രൈവര്‍മാരുടെ വിലമതിക്കാനാവാത്ത സംഭാവനകള്‍ തിരിച്ചറിയുന്നതിനൊപ്പം, അവരെ ശാക്തീകരിക്കുന്നതിന്‍റെ ഭാഗമായാണ് മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് പുസ്തകം പുറത്തിറക്കിയത്.
ഡ്രൈവര്‍മാര്‍ ഇന്ത്യക്കായി നല്‍കിയ സംഭാവനകളെക്കുറിച്ച് കൂടുതല്‍ ആളുകളെ ബോധവാന്മാരാക്കുന്നതിനുള്ള ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് ദേശ് ചാലക് എന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.

തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ നട്ടെല്ല് മാത്രമല്ല, മുഴുവന്‍ ലോജിസ്റ്റിക് വ്യവസായത്തിന്‍റെയും പ്രേരകശക്തിയാണ് ഡ്രൈവര്‍മാരെന്ന് തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുവെന്ന് മഹീന്ദ്ര ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ രാംപ്രവീണ്‍ സ്വാമിനാഥന്‍ പറഞ്ഞു.
സുരക്ഷക്ക് മുന്‍ഗണന നല്‍കുന്നതിനായി പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് (പിഎംവികെവൈ) കീഴില്‍ മഹീന്ദ്ര ലോജിസ്റ്റിക്സ് പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചിരുന്നു. ഇതിനകം 20,000ത്തിലധികം ഡ്രൈവര്‍മാര്‍ രാജ്യവ്യാപകമായി പദ്ധതിക്ക് കീഴില്‍ പരിശീലനം നേടിയിട്ടുണ്ട്. ഡ്രൈവര്‍മാരുടെ ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും അവരെ പിന്തുണയ്ക്കാനും സമഗ്ര ഡ്രൈവര്‍ വെല്‍ഫെയര്‍ പ്രോഗ്രാമായ സമന്തറും എംഎല്‍എല്‍ നടപ്പാക്കുന്നുണ്ട്. ആരോഗ്യ പരിശോധനകള്‍, ഇന്‍ഷുറന്‍സ് സ്കീമുകള്‍, വിവിധ നഗരങ്ങളില്‍ ഡ്രൈവേഴ്സ് ദിനാഘോഷം, ഡ്രൈവര്‍മാരുടെ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്നു.












