വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളജ് ഗവേണിംഗ് കൗൺസിൽ യോഗം ഇന്ന് നടക്കും. യോഗത്തിൽ വ്യാജ സർട്ടിഫിക്കറ്റ് അടക്കം ചർച്ചയാകും. അധ്യാപകർക്ക് വീഴ്ച്ച പറ്റിയോ എന്നും പരിശോധിക്കും. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണത്തിന് കോളജിനകത്തുനിന്ന് സഹായം ലഭിച്ചോ എന്നതും ചർച്ചയാകും.
ആർക്കിയോളജി വിഭാഗം മേധാവി ഡോക്ടർ വിനോദ് കുമാറിനെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് നീക്കണമെന്ന പരാതി പരിഹാര സെല്ലിന്റെ ശുപാർശ യോഗം ചർച്ച ചെയ്യും. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉൾപ്പടെ ഇദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു.തനിക്കെതിരെ ഒരു തെളിവ് പോലും പുറത്തു വിടാൻ പ്രതിപക്ഷത്തിന് സാധിച്ചില്ലെന്ന് ആർഷോ അവകാശപ്പെട്ടിരുന്നു.

എഴുതാത്ത പരീക്ഷ വിജയിച്ചു എന്ന് വാർത്തകളിൽ ടവെന്റിഫോറിന്റെ എൻകൗണ്ടർ സംവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ എസ്എഫ്ഐയെ മോശമായി ചിത്രീകരിക്കാൻ വ്യാജ വാർത്ത നൽകി. വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്ക് എതിരെ ബനടപടികൾ സ്വീകരിക്കണം.













