കോഴിക്കോട്: ലോട്ടറി തൊഴിലാളികളോട് സർക്കാർ കാണിക്കുന്ന വഞ്ചനയ്ക്കെതിരെ ഓൾ കേരള ലോട്ടറി എജന്റ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി)വഞ്ചനാദിനം ആചരിച്ചു
ഓണം ബോണസ് പത്തായിരം രൂപ ആക്കുക
എഴുത്തു ചൂതാട്ട ലോട്ടറി ക്കെതിരെ നിയമനിർമാണ നടപടി സ്വീകരിക്കുക
ലോട്ടറി ടിക്കറ്റ് മുഖവില 30 രൂപയാക്കുക
ലോട്ടറി കടകൾ ആഴ്ചയിൽ അഞ്ചുദിവസം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക ലോട്ടറി തൊഴിലാളികൾക്ക് കൂപ്പൺ നൽകണമെന്ന് വാഗ്ദാനം ചെയ്ത ടിക്കറ്റ് കൂപ്പൺ നൽകുക
മുഴുവൻ ലോട്ടറി തൊഴിലാളികൾക്കും കോവിഡ് കാലത്തെ നൽകാമെന്ന് പറഞ്ഞ് ആയിരം രൂപ മുഴുവൻ തൊഴിലാളികൾക്കും നൽകുക ,മുഴുവൻ തൊഴിലാളികൾക്കും E.S. I. നൽക്കുക 43 ആയിരം തൊഴിലാളികൾക്ക് വാഗ്ദാനം ചെയ്ത് ആയിരം രൂപയുടെ ധനസഹായം സർക്കാർ നൽക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
കോഴിക്കോട് ജില്ലാ ലോട്ടറി ഓഫീസിന് മുന്നിൽ ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് കെ രാജീവ് സമരം ഉദ്ഘാടനംചെയ്തു യൂണിയൻ ജില്ലാ പ്രസിഡണ്ട് എം സി തോമസ് അധ്യക്ഷതയിൽ INTUC ജില്ലാ ജനറൽ സെക്രട്ടറി ഷാജി മുഖ്യപ്രഭാഷണം നടത്തി നിർവാഹകസമിതി അംഗം രഞ്ജിത്ത് കണ്ണോത്ത്, ഷാജു പൊൻപാറ, പ്രകാശൻ പേരാമ്പ്ര, അഫ്സൽ കൂരാച്ചുണ്ട്, റസാഖ് പെരുമണ്ണ, ബാലസുബ്രഹ്മണ്യൻ കോഴിക്കോട് പത്മനാഭൻ അമ്പലപ്പടി ചന്ദ്രശേഖരൻ താമരശ്ശേരി എന്നിവർ സംസാരിച്ചു.













