അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ​ക്കെ​തി​​രെ കർശന നടപടിയുമായി തദ്ദേശവകുപ്പ്


പാ​ത​യോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ​ക്കെ​തി​​രെ ക​ർ​ശ​ന ന​ട​പ​ടി​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം. ഇ​വ​ക്കെ​തി​രെ പി​ഴ ചു​മ​ത്താ​ത്ത​ത് പൊ​തു​വ​രു​മാ​നം ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ​ക്കും കൊ​ടി​തോ​ര​ണ​ങ്ങ​ൾ​ക്കും പ​ര​മാ​വ​ധി 5000 രൂ​പ പി​ഴ ചു​മ​ത്താ​നാ​ണ് ത​ദ്ദേ​ശ​ത​ല​ത്തി​ൽ രൂ​പ​വ​ത്ക​രി​ച്ച നി​രീ​ക്ഷ​ണ​സ​മി​തി​യോ​ട് വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.1999ലെ ​കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി നി​യ​മ​പ്ര​കാ​രം ബോ​ർ​ഡ് ഒ​ന്നി​ന് പ​ര​മാ​വ​ധി 5000 രൂ​പ പി​ഴ​യും നീ​ക്കാ​നു​ള്ള ചെ​ല​വും ഈ​ടാ​ക്ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് ത​ദ്ദേ​ശ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.


രാ​ഷ്ട്രീ​യ -വ​ർ​ഗ -ബ​ഹു​ജ​ന -സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി പ​ല​ത​ര​ത്തി​ലും പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ന​ട​പ​ടി​ക​ൾ കാ​ര്യ​മാ​യി പു​രോ​ഗ​മി​ച്ചി​രു​ന്നി​ല്ല.ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 31ലെ ​ഹൈ​കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി. ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ, ബാ​ന​റു​ക​ൾ, കൊ​ടി​തോ​ര​ണ​ങ്ങ​ൾ എ​ന്നി​വ നീ​ക്കാ​ൻ ത​ദ്ദേ​ശ​ത​ല​ത്തി​ൽ പ്രാ​ദേ​ശി​ക സ​മി​തി​ക​ളും ന​ട​പ്പാ​ക്കു​ന്നു​ണ്ടോ​യെ​ന്ന് നി​രീ​ക്ഷി​ക്കാ​ൻ ജി​ല്ല​ത​ല നി​രീ​ക്ഷ​ണ സ​മി​തി​ക​ളും രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു.




Sharing is Caring