ത്രിപ്തി ദിമ്രിക്കൊപ്പം ലൈം ഏന്‍ഡ് ലെമോനി ക്യാപയിനുമായി ലിംക


കൊക്കക്കോള ഇന്ത്യയ്ക്ക് കീഴിലുള്ള ശീതളപാനീയ ബ്രാന്‍ഡുകളിലൊന്നായ കൊക്കക്കോള സവിശേഷ സ്വാദിനാല്‍ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാണ്. മറ്റ് ശീതള പാനീയങ്ങളില്‍ നിന്നും വ്യത്യസ്തമായ രുചിയും ഊര്‍ജവും നല്‍കിക്കൊണ്ട് വിപണിയില്‍ തങ്ങളു ടേതായ ഇടം ഉറപ്പാക്കുവാന്‍ ലിംകയ്ക്ക് സാധിച്ചു. ഇപ്പോഴിതാ ഉണര്‍വിന്റെ പുതിയൊരു യുഗാരംഭത്തിന് തുടക്കംകുറിച്ചുകൊണ്ട് ആവേശകരമായ സമ്മര്‍ ക്യാംപയിന്‍ അവതരിപ്പിച്ചിരിക്കുകയാണ് ലിംക.


ചുടുള്ള ഈ വേനല്‍ക്കാല ദിനങ്ങളില്‍ ലിംകയുടെ തണുത്ത ഒരു സിപ് ഇളം കാറ്റ് പോലെ നിങ്ങളില്‍ ഊര്‍ജം നിറയ്ക്കും. ഇത് തന്നെയാണ് പുതിയ സമ്മര്‍ ക്യാംപയിനില്‍ ഈന്നല്‍ നല്‍കുന്നതും. ലൈം എന്‍ഡ് ലെമോനി ഫിസിലൂടെ ലിംകയുടെ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത നവീനാനുഭവങ്ങളിലേക്കും ആഘോഷങ്ങളിലേക്കുമാണ് ഉപഭോക്താക്കളെ ലിംക ക്ഷണിക്കുന്നത്. ത്രിപ്തി ദിമ്രിയുടെ പ്രകടനം ക്യാംപയിനിന്റെ മികവ് കൂട്ടുന്നു.


എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കള്‍ക്കും ലിംക പ്രിയപ്പെട്ടതാണ്. ഈ ക്യാംപയിനില്‍ ആ സ്നേഹം മുഴുവന്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ത്രിപ്തിയുടെ പ്രകടനത്തിനൊപ്പം മനോഹരമായ മെലഡി നിറഞ്ഞ ജിംഗിള്‍ കൂടെയെത്തുമ്പോള്‍ ക്യാംപയിന്‍ മറ്റൊരു തലത്തിലേക്ക് ഉയരുന്നു. വിപണിയില്‍ കൂടുതല്‍ ശക്തരാകുവാന്‍ ലിംകയ്ക്ക് സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു – കൊക്കക്കോള കമ്പനി ഇന്ത്യ & സൗത്ത് – വെസ്റ്റ് ഏഷ്യ ഓപ്പറേറ്റിംഗ് യൂനിറ്റ് ഹെഡ്രേഷന്‍, സ്പോര്‍ട്സ് & ടീ കാറ്റഗറി മാര്‍ക്കറ്റിംഗ് വിഭാഗം സീനിയര്‍ ഡയറക്ടര്‍ രുചിര ഭട്ടാചാര്യ പറഞ്ഞു.

ലിംക എനിക്ക് ഏറെ നൊസ്റ്റാള്‍ജിയ തരുന്നു. ഒപ്പം ഈ ക്യാംപയിനിന്റെ ഭാഗമാകുവാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഏറെ സന്തോഷവതിയുമാണ്. പരസ്യ ചിത്രത്തിന്റെ നിര്‍മാണ സമയത്ത് ഏറെ സന്തോഷകരമായ അനുഭവമായിരുന്നു. ഏല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് – തൃപ്തി ദിമ്രി പറഞ്ഞു.

വിഎംഎല്‍ ആണ് ക്യാംപയിന്റെ ആശയവും നിര്‍മാണവും. ദിബാകര്‍ ബാനര്‍ജിയാണ് സംവിധാനം.



Sharing is Caring