ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനഫിറ്റ് സ്കീം അവതരിപ്പിച്ച്‌ എൽഐസി

കൊച്ചി: അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കു വേണ്ടി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) പുതിയ ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് പദ്ധതി അവതരിപ്പിച്ചു. ഈ മാസം രണ്ടു മുതൽ ഇതു ലഭ്യമാണ്. ജീവനക്കാർക്ക് റിട്ടയർമെന്റ് കാല മെഡിക്കൽ ആനുകൂല്യങ്ങൾ നൽകേണ്ട ബാധ്യത നിറവേറ്റാൻ തൊഴിലുടമകൾക്ക് ഏറ്റവും അനുയോജ്യമായ ഇൻഷുറൻസ് പദ്ധതിയാണിത്. പോളിസി ഉടമകൾക്ക് ഉറപ്പായ ആനുകൂല്യങ്ങൾ നൽകുന്ന നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ലൈഫ്, ഗ്രൂപ്പ് സേവിങ്സ് ഇൻഷുറൻസ് ഉൽപ്പന്നമാണിത്. ഈ പദ്ധതിയിൽ ഓരോ അംഗത്തിനും ഒരു നിശ്ചിത ലൈഫ് കവർ ആനുകൂല്യം (സം അഷ്വേർഡ്) ലഭിക്കുന്നു. എൽഐസിയുടെ പതിനൊന്ന് ഗ്രൂപ്പ് ഇൻഷുറൻസ് ഉൽപ്പന്നങ്ങളും ഒരു ഗ്രൂപ്പ് ആക്‌സിഡന്റ് ബെനിഫിറ്റ് റൈഡറും ഒരുമിച്ചു ചേർത്തതാണ് ഈ പുതിയ ഇൻഷുറൻസ് പദ്ധതി. ജീവനക്കാരുടെ റിട്ടയർമെന്റ് കാല ആനുകൂല്യത്തിനായി ഫണ്ട് നൽകാൻ തയ്യാറുള്ള സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും ആശ്രയിക്കാവുന്ന മികച്ച പദ്ധതിയാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *