തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിലെ വിജിലന്‍സ് അന്വേഷണത്തില്‍ മൊഴിയെടുക്കല്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനൊരുങ്ങി വിജിലന്‍സ്. മേയര്‍ ആര്യ രാജേന്ദ്രന്റെയും ഡി.ആര്‍.അനിലിന്റേയും മൊഴി രേഖപ്പെടുത്തുകയാണ് ആദ്യ ഘട്ടം.
മേയര്‍ ആര്യ രാജേന്ദ്രന്റെയും,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.അനിലിന്റേയും പേരുകളില്‍ പുറത്തു വന്ന കത്തുകളില്‍ അഴിമതിയുണ്ടോയെന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്.

ഇന്നലെയാണ് കത്ത് വിവാദത്തില്‍പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഒന്ന് വിവരശേഖരണം ആരംഭിച്ചിരുന്നു. ഇനി മൊഴിയെടുക്കലാണ്. ഉടന്‍ മേയറുടെയും,ഡി.ആര്‍.അനിലിന്റേയും സമയം തേടും. കത്തും,ഒപ്പും വ്യാജമെന്നായിരുന്നു മേയര്‍ ആര്യ രാജേന്ദ്രന്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി.













