ഒ ബൈ താമര തിരുവനന്തപുരത്തിനൊപ്പം ഈ ഈദ് ആഘോഷമാക്കാം


ഇത്തവണത്തെ ഈദുല്‍ഫിത്തറിനെ വരവേല്‍ക്കാന്‍ തയ്യാറെടുത്ത് ഒ ബൈ താമര. ഇന്ത്യന്‍, മിഡില്‍ ഈസ്റ്റേണ്‍ രുചികള്‍ അണിനിരത്തിക്കൊണ്ട് ഈദുല്‍ ഫിത്തര്‍ തീമിലുള്ള ബുഫേ മാര്‍ച്ച് 28 മുതല്‍ 31 വരെ ഒ കഫെയില്‍ ലഭ്യമാകും. അതിമനോഹരമായി സജ്ജമാക്കിയിരികകുന്ന ഡൈനിംഗ് സൗകര്യങ്ങളില്‍ റമളാന്‍ സ്‌പെഷ്യല്‍ സവിശേഷ വിഭവങ്ങള്‍ ആസ്വദിക്കാം.


അറബിക്, മുഗളായ് എന്നീ രുചികള്‍ക്കൊപ്പം നമ്മുടെ നാടന്‍ സ്‌പെഷ്യല്‍ വിഭവങ്ങളും ലഭ്യമാകും. മെസ്സെ, കുബുസ്, തലശ്ശേരി മട്ടണ്‍ ബിരിയാണി, നെയ്‌ച്ചോര്‍ തുടങ്ങി വിവിധ വിഭവങ്ങള്‍ ഈദുല്‍ഫിത്തര്‍ സ്‌പെഷ്യല്‍ ബുഫെയില്‍ ആസ്വദിക്കാം. ലസ്സി, ചായ, സമോസ, പൊരിച്ച പത്തിരി, ഉന്നക്കായ തുടങ്ങിയ വിഭവങ്ങള്‍ക്കായി ലൈവ് സ്റ്റേഷനുകളുമുണ്ടാകും. വോള്‍ ലാമ്പ് ദം ബിരിയാണിക്കായി പ്രത്യേക സ്‌റ്റേഷനും തയ്യാറാക്കിയിട്ടുണ്ട്. വെല്‍കം ഡ്രിങ്കുകളായി ടാമര്‍ ഹിന്ദ്, റോസ് സര്‍ബത്ത് എന്നിവയുണ്ടായിരിക്കും. കുനാഫ, കിണ്ണത്തപ്പം, ഖീര്‍ എന്നിവ ഡെസേര്‍ട്ടുകളായി ആസ്വദിക്കാം. ഔട്ട്‌ഡോര്‍ സീറ്റിംഗ് സൗകര്യവും സജ്ജമാണ്.


മാര്‍ച്ച് 28, 29, 30 തീയ്യതികളില്‍ വൈകീട്ട് 06.30 മുതല്‍ 10.30 വരെ ഡിന്നര്‍ ബുഫെ സൗകര്യം ലഭ്യമാണ്. 1799++ രൂപയാണ് നിരക്ക്. മാര്‍ച്ച് 31ന് ഉച്ചയ്ക്ക് 12 മണി മുതല്‍ 04.00 മണി വരെ ബ്രഞ്ച് ബുഫെ ലഭ്യമാകും. ഒരാള്‍ക്ക് 1999++ രൂപയാണ് നിരക്ക്. 6 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 1199++ രൂപയായിരിക്കും നിരക്ക്. റിസര്‍വേഷനായി +91 80 6555 1111 ഈ നമ്പറില്‍ ബന്ധപ്പെടാം. മുന്‍കൂര്‍ ബുക്കിംഗ് ആവശ്യമാണ്.



Sharing is Caring