മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ പൊലീസ് നടത്തുന്ന പേക്കൂത്തുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും: കെ സുധാകരന്‍


മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനധികൃതമായി തടങ്കലില്‍ വയ്കുന്നതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കെ പിസി സി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. പിണറായിക്ക് പൊതുപരിപാടികള്‍ ഉണ്ടെങ്കില്‍ ആ പ്രദേശത്ത് ജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.


പൊതുജനത്തെ വഴിയില്‍ തടഞ്ഞും രാഷ്ട്രീയ എതിരാളികളെ ജയിലില്‍ അടച്ചും മുഖ്യമന്ത്രി പേക്കൂത്ത് കാണിക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.സഞ്ചാരസ്വാതന്ത്ര്യവും വസ്ത്രധാരണവും ഉള്‍പ്പെടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ മേല്‍ കടന്നുകയറുകയാണ് സംസ്ഥാനസര്‍ക്കാരെന്നും കെ സുധാകരന്‍ പറഞ്ഞു.




Sharing is Caring