ഉപതെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ എൽഡിഎഫിന് വിജയം


തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിൽ പറവുർ മണ്ഡലത്തിൽ ബിജെപിയുടെ സിറ്റിങ്ങ്‌ വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. കോൺഗ്രസ്‌ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായി. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ മണ്ഡലമാണിത്.


പറവുർ നഗരസഭയിലെ പതിനാലാം വാർഡ് വാണിയക്കാട് വാർഡിലാണ്‌ എൽഡിഎഫിലെ നിമിഷ ജിനേഷ് (നിമ്മി) 160 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്‌. എൽഡിഎഫ്‌ 448 വോട്ടും ബിജെപി 288 വോട്ടും നേടിയ ഇവിടെ കോൺഗ്രസിന്‌ കിട്ടിയത്‌ 207 വോട്ടുമാത്രം.കൗൺസിലറായിരുന്ന ബിജെപിയിലെ കെ എൽ സ്വപ്‌ന രാജിവച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. വിവാഹത്തെത്തുടർന്ന് മറ്റൊരു ജില്ലയിലേക്ക് താമസം മാറിയതിനെ തുടർന്നാണ്‌ രാജിവച്ചത്‌. രേഖ ദാസൻ- യുഡിഎഫ്, രമ്യ രജീവ്- എൻഡിഎ എന്നിവരായിരുന്നു മറ്റ്‌ സ്ഥാനാർത്ഥികൾ.




Sharing is Caring