കുന്നത്തൂര്‍ ഗ്രാമപഞ്ചാത്തിലെ തെറ്റിമുറി വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം


കുന്നത്തൂര്‍ ഗ്രാമപഞ്ചാത്തിലെ തെറ്റിമുറി വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ തുളസി വിജയിച്ചു. 390 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഖില്‍ പൂലേത്ത് 226 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് തച്ചന്റിഴകത്ത് 202 വോട്ട് നേടി മൂന്നാം സ്ഥാനത്തേക്ക് പോയി.ബിജെപിയുടെ കൈവശം ഉണ്ടായിരുന്ന വാര്‍ഡ് ആണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. അംഗമായിരുന്ന അമല്‍രാജ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഫലം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല.


1103 വോട്ടുകളാണ് തെറ്റിമുറിയില്‍ ഉണ്ടായിരുന്നത്. 828 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.കുന്നത്തൂര്‍ പഞ്ചായത്തില്‍ രണ്ടിടത്താണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അഞ്ചാം വാര്‍ഡായ തെറ്റിമുറിക്ക് പുറമെ എട്ടാം വാര്‍ഡായ പടിഞ്ഞാറെ കല്ലട നടുവിലക്കരയിലും ഉപതിരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ് അംഗമായിരുന്ന സിന്ധും രോഗം ബാധിച്ചു മരിച്ചതിനെ തുടര്‍ന്നാണ് പടിഞ്ഞാറെ കല്ലട നടുവിലക്കര വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.




Sharing is Caring