കോട്ടയം: പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മരിച്ചാൽ ആ കുടുംബത്തിന്, പാർട്ടിക്ക് അയാൾ വേർപ്പെട്ടു. അത് സമൂഹത്തിനാകെയുള്ളതാണ്. അത് ഒരാളിൽ മാത്രമായല്ല, എല്ലാ പാർട്ടിയിലും ജനങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരാൾ മരിച്ചാൽ ജനങ്ങൾ വരും. അതൊന്നും വോട്ടാകില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.മരിച്ചു പോയ ഉമ്മൻചാണ്ടി ശക്തനെന്ന് പറയുന്നത് അദ്ദേഹത്തെ ചെറുതാക്കുന്നതിന് തുല്യമാണ്.
ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടി യോഗ്യനായിരുന്നില്ലേ. മരിച്ചതിന് ശേഷമാണോ യോഗ്യൻ. ഞങ്ങൾക്ക് ആ അഭിപ്രായമില്ല. അത് യുഡിഎഫിന്റെ അഭിപ്രായമാണെന്നും ഇപി ജയരാജൻ പറഞ്ഞു.














