ക്രിസ്തുമസ് സന്ദേശത്തില്‍ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ലത്തീന്‍ ആര്‍ച്ച് ബിഷപ്പ്


ക്രിസ്തുമസ് സന്ദേശത്തില്‍ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തിലായിരുന്നു വിമര്‍ശനം. രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും സൗകര്യാര്‍ത്ഥം സത്യം വളച്ചൊടിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.നീതി നിഷേധിക്കപ്പെടുകയാണ്. വിവേചനങ്ങള്‍ കൂടിവരുന്നു. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ മാറ്റി നിര്‍ത്തുന്ന പ്രവണത രാജ്യത്ത് കൂടുകയാണ്.


വികസനത്തിന്റെ പേരില്‍ നമ്മുടെ ജനത ക്ലേശം അനുഭവിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു.നേരത്തെ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുമ്പിലേയ്ക്ക് കരിങ്കൊടിയുമായി ചാടാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചതിനെ രക്ഷാപ്രവര്‍ത്തനം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ലത്തീന്‍ സഭയുടെ ആര്‍ച്ച് ബിഷപ്പ് ക്രിസ്തുമസ് സന്ദേശത്തില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.




Sharing is Caring