അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റി ഹീറോയായി കുഞ്ചാക്കോ ബോബന്‍ എത്തുന്നു . കുഞ്ചാക്കോ ബോബന്‍ ആദ്യമായാണ് അമല്‍ നീരദ് ചിത്രത്തിന്റെ ഭാഗമാകുന്നത്.അമല്‍ നീരദ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം വൈകാതെ ആരംഭിക്കാനാണ് തീരുമാനം. വന്‍വിജയം നേടിയ മമ്മൂട്ടിയുടെ ഭീഷ്‌മപര്‍വ്വത്തിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത.
കുഞ്ചാക്കോ ബോബന്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ആയിരിക്കും ഭീഷ്മപര്‍വ്വത്തിനുശേഷം അമല്‍നീരദ് സംവിധാനം ചെയ്യുക എന്നായിരുന്നു വാര്‍ത്തകള്‍. ഭീഷ്മപര്‍വ്വത്തിനുമുന്‍പും ബിലാല്‍ ആയിരിക്കും എത്തുക എന്ന് ആരാധകര്‍ കരുതി. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനുശേഷമേ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കൂ.

വിദേശ രാജ്യങ്ങളാണ് ബിലാലിന്റെ ലൊക്കേഷനുകളില്‍ അധികവും. ബിലാലിനുവേണ്ടി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളത്തിലെ ഐകോണിക് സിനിമകളിലൊന്നായാണ് അമല്‍ നീരദ് ഒരുക്കിയ ബിഗ് ബിയെ വിശേഷിപ്പിക്കുന്നത്. ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായി മമ്മൂട്ടി ആരാധകരെ ആവേശഭരിതരാക്കി. അതേസമയം കൊച്ചിയില്‍ ജെകെ സംവിധാനം ചെയ്യുന്ന ഗ്ര്‍ര്‍ര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ചാക്കോച്ചന്‍. സുരാജ് വെഞ്ഞാറമൂട് ആണ് മറ്രൊരു പ്രധാന താരം.
സൗത്ത് ആഫ്രിക്കയിലും ഗ്ര്‍ര്‍ര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണമുണ്ട്.ജയസൂര്യയോടൊപ്പം അഭിനയിച്ച എന്താടാ സജി ആണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം. ടിനു പാപ്പച്ചന്റെ ചാവേര്‍, സെന്ന ഹെഗ്ഡെയുടെ പദ്മിനി, ജൂഡ് അന്തോണി ജോസഫിന്റെ 2018 എന്നീ കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നു.












