കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിലെ കടകള്‍ ഒഴിപ്പിക്കുന്നു;കടയുടമകളുടെ പ്രതിഷേധം ശക്തം


കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ കടയുടമകളുടെ പ്രതിഷേധം ശക്തം. മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ഐഐടി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ പുരോഗമിക്കുന്നത്. പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസും കടയുടമകളും തമ്മില്‍ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി.


പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കടക്കാര്‍ പറഞ്ഞു. കെറ്റിഡിഎഫ്‌സി എം.ഡിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കടകള്‍ ഒഴിപ്പിക്കാന്‍ നോക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നാണ് കെടിഡിഎഫ്സി അറിയിച്ചത്.

online news portal

എന്നാല്‍ ഹൈക്കോടതി വിധി ഞങ്ങള്‍ക്ക് അനുകൂലമാണെന്ന് ഉടമകള്‍ പറഞ്ഞു. വിധിയുടെ പകര്‍പ്പ് കിട്ടുന്നതിന് മുമ്പായി അവധി ദിവസമെത്തി ഒഴിപ്പിക്കാന്‍ നോക്കുന്നത് നിയമവിരുദ്ധമാണ്. ഒഴിപ്പിക്കല്‍ നിര്‍ത്തി വയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.



Sharing is Caring