കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി കെ.എസ്.ഇ.ബി (നോർത്ത് )പുതിയ ഓഫീസ് കെട്ടിട ഉദ്‌ഘാടനം കെ ദാസൻ എം എൽ എ നിർവഹിച്ചു.ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ:കെ.സത്യൻ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ വി.പി ഇബ്രാഹീംകുട്ടി,വൈസ് ചെയർപേഴ്സൺ വി.പത്മിനി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.സുന്ദരൻ മാസ്റ്റർ,കെ.ഷിജു മാസ്റ്റർ,എക്സിക്യൂട്ടീവ് എഞ്ചിനിയർ സോണി.ജി,നഗരസഭ സെക്രട്ടറി സുരേഷ് കുമാർ,വിവിധ വ്യാപാര സംഘടന പ്രതിനിധികൾ,തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ അസി:എക്സിക്യൂട്ടീവ് എഞ്ചിനിയർ ഗോപാലൻ.ടി സ്വാഗതാവും,സബ് എഞ്ചിനിയർ സുജിത് കുമാർ എം പി നന്ദിയും പറഞ്ഞു.കനറാ ബാങ്കിന് പിൻവശം ജുമാ മസ്ജിദ് റോഡിലെ ദോഹ ബിൽഡിങ്ങിലാണ് പുതിയ ഓഫീസ് സമുച്ചയം.നഗരസഭയുടെയും വ്യാപാരി സംഘടനകളുടെയും സന്നദ്ധ സഘടനകളുടെയും വ്യക്തികളുടെയും കെ.എസ്.ഇ.ബി ഉദ്യാഗസ്ഥരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ആധുനിക രീതിയിലുള്ള ഓഫീസ് നിർമാണം പൂർത്തീകരിച്ച് പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞതെന്ന് നഗരസഭ ചെയർമാൻ അഡ്വ:കെ.സത്യൻ പറഞ്ഞു.ചടങ്ങിൽ വിദ്യാർത്ഥിക്കൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി ജീവനക്കാർ ടീവി നഗരസഭാ ചെയർമാനു കൈമാറി.




Sharing is Caring