
പരിസ്ഥിതി, സാമൂഹിക, ഭരണനിർവഹണ (ഇ.എസ്.ജി) മേഖലയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്കായി കെ.പി.എം.ജി ഇന്ത്യ സംഘടിപ്പിച്ച ഇ.എസ്.ജി കോൺക്ലേവും ഇ.എസ്.ജി അവാർഡ്‌സും സമാപിച്ചു. ഇ.എസ്.ജി മേഖല പരിഗണിച്ചുകൊണ്ടുള്ള ആദ്യ അവാർഡ് കൂടിയാണിത്. അഭിപ്രായം, പ്രവര്‍ത്തനം, സുസ്ഥിര പ്രവർത്തനം, ഓഹരി ഉടമകളുടെ സ്വാധീനംഎന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. കെ.പി.എം.ജി ഇന്ത്യയുടെ 30ആം വാർഷികത്തോടനുബന്ധിച്ചായിരുന്നു കോൺക്ലേവ് സംഘടിപ്പിച്ചത്.
വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നയരൂപകർത്താക്കൾ, നിക്ഷേപകർ, റേറ്റിംഗ് ഏജൻസികൾ, ആഗോള ചിന്തകർ, ബിസിനസ്സ് ഉടമകൾ, ബിസിനസ്സ് നേതാക്കൾ എന്നിവർ കോൺക്ലേവിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ നയങ്ങൾ, സാമൂഹിക പ്രതിബദ്ധത, ഭരണനിർവഹണ ലക്ഷ്യങ്ങൾ എന്നിവ എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന വിലയിരുത്തിയതിനുശേഷം മാത്രമാണ് സ്ഥാപനങ്ങളെ അവാർഡിനായി പരിഗണിച്ചത്. വിവിധ വിഭാഗങ്ങളിലായി 15 കമ്പനികളാണ് അവാർഡുകൾക്ക് അർഹരായത്.

ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ്, ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ്, യുപിഎൽ ലിമിറ്റഡ്, വിപ്രോ ലിമിറ്റഡ്,ടാറ്റ പവർ കമ്പനി ലിമിറ്റഡ് എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, ഇൻഫോസിസ് ലിമിറ്റഡ്, ടാറ്റ പവർ കമ്പനി ലിമിറ്റഡ്, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ്, സിപ്ല ലിമിറ്റഡ് എന്നീ കമ്പനികളാണ് അവാർഡ് ദാതാക്കൾ.
